വാഴക്കുളം: ആവോലി പഞ്ചായത്തില്‍ വനിത, ശിശുക്ഷേമ കേന്ദ്രത്തിന്റെയും ഷീ ജിമ്മിന്റെയും ഉദ്ഘാടനം നടത്തി. വനിത, ശിശുക്ഷേമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപിയും, ഷീ ജിമ്മിന്റെ ഉദ്ഘാടനം മാത്യു കുഴല്നാടന് എംഎല്‍എയും നിര്‍വഹിച്ചു.
ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഉല്ലാസ് തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ജോസ്, സ്ഥിരം സമിതി അധ്യക്ഷരായ വി.എസ്. ഷെഫാന്‍, ആന്‍സമ്മ വിന്‍സെന്റ്, ബിന്ദു ജോര്‍ജ്,
പഞ്ചായത്തംഗങ്ങളായ ജോര്‍ജ് തെക്കുംപുറം, അഷറഫ് മൊയ്തീന്, സൗമ്യ ഫ്രാന്‍സിസ്, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ ഷീബു പരീക്കല്‍, കെ.പി. മുഹമ്മദ്, ജോജി ജോസ്, ലിയോ മൂലേക്കുടി, പി.എം. നൂഹ്, വി.എം. റിയാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ആവോലി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കുടുംബാരോഗ്യ കേന്ദ്രത്തിനു പുറകിലായാണ് പുതിയ കെട്ടിടം നിർമിച്ച് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. 85 ലക്ഷം രൂപ ചെലവിൽ 2000 ചതുരശ്ര അടിയിൽ ഇരുനിലകളിലായായിരുന്നു നിർമാണം.